കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ 4 വയസുകാരി ചാലില്‍ വീണ് മരിച്ചു
Dec 26, 2017, 19:02 IST
വിദ്യാനഗര്‍: (www.kasargodvartha.com 26.12.2017) കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നാലു വയസുകാരി ചാലില്‍ വീണ് മരിച്ചു. കുണ്ടംകുഴിയിലെ കമലാക്ഷന്‍ - സന്ധ്യ ദമ്പതികളുടെ മകള്‍ സാദികയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 മണിയോടെ പാടി ചാലക്കരയിലാണ് സംഭവം. സ്‌കൂള്‍ അവധിയായതിനാല്‍ സന്ധ്യയും കുട്ടികളും പാടിയിലെ സ്വന്തം വീട്ടില്‍ വന്നതായിരുന്നു. ഇതിനിടയിലാണ് കുട്ടികള്‍ വെള്ളം ഒഴുകിപ്പോകുന്ന ചാലിലേക്ക് കളിക്കാനായി പോയത്.
ഇതിനിടയില്‍ സാദിക അപകടത്തില്‍പെടുകയായിരുന്നു. മറ്റ് കുട്ടികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരാണ് ചാലില്‍ നിന്നും കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ ചെങ്കള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് സാദികക്കു പുറമെ മറ്റൊരു കുട്ടികൂടിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, 4 year old drowned to death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, 4 year old drowned to death