Tragedy | കശ്മീരില്‍ ബിഎസ്എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് ദാരുണാന്ത്യം
● 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
● 6 പേരുടെ നില ഗുരുതരം.
● ബ്രെല്‍ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം.
ബുദ്ഗാം: (KasargodVartha) ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) ജവാന്മാര്‍ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ദാരുണാന്ത്യം. 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച 36 ബിഎസ്എഫ് ജവാന്മാരായിരുന്നു വാടകയ്ക്കെടുത്ത ബസിലുണ്ടായിരുന്നത്. 52 സീറ്റുകളുള്ള ബസ് മലയോര പാതയില്‍ നിന്ന് 40 അടിയിലേറെ താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞാണ് അപകടം.
സെന്‍ട്രല്‍ കശ്മീരിലെ ബ്രെല്‍ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബസിന്റെ ഡ്രൈവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നതായി കാണാം.
#KashmirAccident #BSF #IndiaNews #Tragedy #RescueOperations
Heartfelt condolences to the families of the 4 BSF Jawans who lost their lives in the Budgam accident.
— Manjinder Singh Sirsa (@mssirsa) September 21, 2024
We stand with you in this moment of grief and pray for the speedy recovery of the injured 🙏🏻 pic.twitter.com/kqeRZ9NLYU