Tragedy | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ 3 വയസുകാരൻ്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി
● ഉച്ചയ്ക്ക് 2.50 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
● മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
● പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കാസർകോട്: (KasargodVartha) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ മൂന്നു വയസുകാരൻ്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. കുട് ലു ബദ്രടുക്ക കമ്പാറിലെ നൗശാദ് - മർയം ശാനിഫ ദമ്പതികളുടെ മകൻ മുഹമ്മദ് സോഹൻ ഹബീബ് ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ നോക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്.
വീട്ടിനകത്തും തൊട്ടടുത്ത വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപ സ്ഥലങ്ങളിലെല്ലാം പരിശോധിക്കുന്നതിനിടെയാണ് വീടിൻ്റെ 200 മീറ്റർ ദൂരെയുള്ള കുളത്തിൽ കുട്ടിയെ മരിച്ച നിലയിൽ ഉച്ചയ്ക്ക് 2.50 മണിയോടെ കണ്ടെത്തിയത്.
കർഷകനായ നൗശാദിൻ്റെ ഏക മകനാണ് മരിച്ച മുഹമ്മദ് സോഹൻ ഹബീബ്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പിഞ്ചു കുഞ്ഞിൻ്റെ ആകസ്മികമായ മരണം കമ്പാർ പ്രദേശത്തെ കണ്ണീർ കടലാക്കി മാറ്റിയിരിക്കുകയാണ്.
#KeralaNews #ChildDrowning #Tragedy #Accident #RIP #LocalNews