പനി ബാധിച്ച് മൂന്നുവയസ്സുകാരി മരിച്ചു
Jul 14, 2015, 10:31 IST
നീലേശ്വരം: (www.kasargodvartha.com 14/07/2015) പനി മൂര്‍ഛിച്ച് മൂന്നുവയസ്സുകാരി മരണപ്പെട്ടു. ചായ്യോത്ത് ചക്‌ളിയ കോളനിയിലെ ശ്രീനിവാസന്‍- ദേവി ദമ്പതികളുടെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് കടുത്ത പനിയെ തുടര്‍ന്ന് അര്‍ച്ചനയെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പിഞ്ചുകുഞ്ഞിന്റെ മരണം കുടുംബത്തെ തളര്‍ത്തി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനി ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമായി നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. പനി മരണം പെരുകുമ്പോഴും ആരോഗ്യവിഭാഗത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.

Keywords: Nileshwaram, Kasaragod, Obituary, Fever, Archana, Advertisement Bombay Garments.