city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ 3 പേരെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 19.09.2014) ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളിലായി മൂന്ന് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 1.15 മണിയോടെ പിലിക്കോട് വറക്കോട്ട് വയലിലാണ് രണ്ടാമത്തെ ആളെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്. പിലിക്കോട് വയലിലെ പി. തമ്പാനെ(50)യാണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പാന്റെ മൃതദേഹം ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ 3 പേരെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
എ.വി സജിത്ത് 

വൈകിട്ട് അഞ്ച് മണിയോടെ നടക്കാവിലാണ് മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത്. മലബാറിലെ പ്രസിദ്ധ തെയ്യം കലാകാരനും മലയാള നാടക വേദിയുടെ സംഘാടകനുമായ തൃക്കരിപ്പൂര്‍ കൊയങ്കരയിലെ എ.വി സജിത്ത് പണിക്കറാണ് (42) മരിച്ചത്. പരേതനായ എ.വി കുഞ്ഞിരാമ പണിക്കര്‍ - റിട്ട: റവന്യൂ ജീവനക്കാരി കുഞ്ഞുമാണിക്യം ദമ്പതികളുടെ മകനാണ്. വിഷ്ണുമൂര്‍ത്തി തെയ്യം കോലധാരിയായി വിവിധ ക്ഷേത്രങ്ങളില്‍ കെട്ടിയാടിയിട്ടുണ്ട്.

ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ 3 പേരെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
പി. തമ്പാന്‍
കൊയങ്കര മലയാളം കലാവേദി പ്രസിഡണ്ട്, മാസ് പുരോഗമന കലാ സാഹിത്യ വേദി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലിജി. മക്കള്‍: അഭിരാമി (എടട്ടുമ്മല്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനി), ശിവകാമി (സെന്റ്‌പോള്‍സ് സ്‌കൂള്‍ ഒന്നാം തരം വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: സുജാത (അധ്യാപിക രാമന്തളി), സജേഷ് (കൈതപ്രം എഞ്ചിനിയറിംഗ് കോളജ്). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

മൂന്ന് പേര്‍ വ്യത്യസ്ഥ ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചത് കൂടാതെ തൊട്ടടുത്ത ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അച്ഛന്റേയും മകന്റേയും നാല് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങളും കണ്ടെത്തിയതും നാട്ടുകാരെ ആശങ്കയിലാഴ്ത്തി. കയ്യൂര്‍ ചെറിയാക്കരയിലെ കുഞ്ഞിക്കണ്ണന്‍ (70), മകന്‍ പ്രദീപന്‍ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുമരണങ്ങള്‍ നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തതാമാറി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ 3 പേരെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Related News: 
പിലിക്കോട് സ്വദേശിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia