സഹോദരിമാരും കുട്ടിയും അടക്കം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു
Jan 31, 2018, 14:01 IST
കാസര്‍കോട്: (www.kasargodvartha.com 31.01.2018) സഹോദരിമാരും കുട്ടിയും അടക്കം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നു പോയ ഉടനെ പാളം മുറിച്ചു കടക്കുമ്പോള്‍ മംഗളൂരു ഭാഗത്തു നിന്നും മറ്റേ ട്രാക്കിലൂടെ കടന്നു വന്ന എഞ്ചിന്‍ തട്ടിയാണ് മൂന്നു പേരും മരിച്ചത്.
പൊസോട് സത്തിയടുക്കത്തെ പരേതനായ കെ.ടി അബൂബക്കറിന്റെ മകള്‍ ആമിന (45), സഹോദരി ആഇശ (37), ആഇശയുടെ രണ്ടു വയസുള്ള ആണ്‍കുട്ടി ഷാമിൽ എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പ ത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Train, Accident, Top-Headlines, Manjeshwaram, 3 died after train hits
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Train, Accident, Top-Headlines, Manjeshwaram, 3 died after train hits