നാല് വര്‍ഷത്തിനിടെ മൂന്ന് മരണം; ദു:ഖം മാറാതെ ബേളയിലെ കുടുംബം
Jul 2, 2015, 14:09 IST
ബദിയടുക്ക: (www.kasargodvartha.com 02/07/2015) നാല് വര്‍ഷത്തിനിടെ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത് ബേളയിലെ കുടുംബത്തെ തീരാദുഖത്തിലാഴ്ത്തി. രണ്ടാഴ്ചയോളമായി കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബേള ദര്‍ബത്തടുക്കയിലെ പ്രകാശ് ചന്ദ്ര(48)നാണ് ന്യുമോണിയ ബാധിച്ച് ഏറ്റവും ഒടുവില്‍ മരിച്ചത്. മെക്കാനിക്ക് ജോലിക്കാരനാണ് മരിച്ച പ്രകാശ് ചന്ദ്ര. മൂന്ന് ആണ്‍ തരികളെയാണ് ഈകുടുംബത്തിന് നഷ്ടമായത്.
ചന്ദ്രന്റെ സഹോദരനായ സതീശന്‍ മൂന്ന് മാസംമുമ്പാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിന്റെ ദുഖം മാറുന്നതിന് മുമ്പാണ് വീണ്ടും മരണം ഉണ്ടായിരിക്കുന്നത്. മറ്റൊരു സഹോദരന്‍ നവീന്‍ചന്ദ്ര നാലു വര്‍ഷം മുമ്പ് കര്‍ണാടകയില്‍വെച്ച് കുഴഞ്ഞ് വീണ് മരിച്ചിരുന്നു.
പ്രകാശ് ചന്ദ്ര അവിവാഹിതനാണ്. പരേതരായ ചന്ദ്രഹാസ-കമല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഇന്ദുമുഖി, പ്രമീള (ഗോളിയടുക്ക അംഗന്‍വാടി വര്‍ക്കര്‍).

Keywords : Badiyadukka, Obituary, Kerala, Kasaragod, Prakash Chandra, Pneumonia, 3 deaths with in 4 years, Advertisement Popular.