Tragedy | ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി വിമാനം തീഗോളമായി പൊട്ടിത്തെറിച്ചു; 28 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, വീഡിയോ
● പരുക്കേറ്റ നിരവധി പേരുടെ ആരോഗ്യനില ഗുരുതരം.
● പക്ഷി ഇടിച്ചതാണ് അപകടമെന്നാണ് പ്രഥമിക നിഗമനം.
● അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സോള്‍: (KasargodVartha) ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ ഉണ്ടായ വിമാന അപകടത്തില്‍ 28 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്നുമെത്തിയ ജെജു വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്.
രക്ഷാദൗത്യത്തിനിടെ രണ്ടുപേരെ ജീവനോടെ കണ്ടെത്തി. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് യോനാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ചാണ് തകര്‍ന്നത്.
ദക്ഷിണ കൊറിയന്‍ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. വിമാനത്തിലെ തീ അണച്ചതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
#planecrash #SouthKorea #aviation #disaster #accident #emergencylanding
⚡ A plane with 181 passengers on board crashed while landing at Muan Airport, South Korea , Yonhap News reports.
— ★V141NG★🏴☠️ 𝕏 (@RUSSRACIST_swe) December 29, 2024
Preliminary reports indicate that the plane skidded off the runway, crashed into a fence and caught fire. At least 28 people were killed. pic.twitter.com/3Z5lYBmuaN