ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു
Sep 14, 2019, 17:20 IST
പെര്‍ള:(www.kasargodvartha.com 14/09/2019) ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പെര്‍ള കജംപാടിയിലാണ് സംഭവം. കജംപാടി സ്‌കൂളിന് സമീപത്തെ കാന്തപ്പ - കുസുമ ദമ്പതികളുടെ മകന്‍ ദീപക് (രണ്ടര) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ കിടക്കപ്പായയില്‍ കുട്ടി നിലവിളിക്കുന്നത് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയും കുട്ടിയെ ബദിയടുക്കയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
അംഗന്‍വാടി വിദ്യാര്‍ത്ഥിയാണ് ദീപക്. ദീപിക, ദീപ്തിക എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Perla, Kasaragod, Death, Obituary, Snake, Hospital, Student, 2.5 Year old boy dies after snake bite