Accident | സ്‌കൂൾ ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
മഞ്ചേശ്വരം: (www.kasargodvartha.com) സ്‌കൂൾ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മഞ്ചേശ്വരം മിയാപദവിൽ വെള്ളിയാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടം നടന്നത്.
ബൈക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകൻ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നമിത് കുമാർ കുളൂരിനെ ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Top-Headlines, Bike-Accident, Accidental Death, Died, Obituary, Injured, Manjeshwaram, Kasaragod, Police, School-Bus, Students, 2 youths died in collision between school bus and bike.
< !- START disable copy paste -->