city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road accidents | വ്യത്യസ്ത വാഹനാപകടങ്ങളിലായി 2 പേര്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com) വെള്ളിയാഴ്ച വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. ചേറ്റുകുണ്ടിലും കൂളിയങ്കാലിലുമാണ് വാഹനാപകടം ഉണ്ടായത്. കുളിയങ്കാലില്‍ ഓടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ കല്ലൂരാവിയിലെ അബ്ദുര്‍ റഹ്മാന്‍ (64) ആണ് മരിച്ചത്. ചേറ്റുകുണ്ടില്‍ കാറിടിച്ച് പരിക്കേറ്റ ചേറ്റുകുണ്ട് കടപ്പുറത്തെ കെ ഇബ്രാഹിം (65) മരിച്ചു.
         
Road accidents | വ്യത്യസ്ത വാഹനാപകടങ്ങളിലായി 2 പേര്‍ മരിച്ചു

മകള്‍ ഫൗസിയയെ കാണാനെത്തിയ അബ്ദുര്‍ റഹ്മാന്‍ കുളിയങ്കാല്‍ ജംഗ്ഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകത്തില്‍ പെട്ടത്. ഉടന്‍ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നഫീസ. മറ്റുമക്കള്‍: സുല്‍ഫികര്‍, നൗശീബ, ജസീന.
          
Road accidents | വ്യത്യസ്ത വാഹനാപകടങ്ങളിലായി 2 പേര്‍ മരിച്ചു

ചേറ്റുകുണ്ടിലെ തട്ടുകടയില്‍ നിന്നും ചായകുടിച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഇബ്രാഹിനെ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആമിന. മക്കള്‍: സമീര്‍, റശീദ്, ശരീഫ്, നിസാര്‍, നസീന, ഖൈറുന്നീസ. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം നടത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Kanhangad, Accidental-Death, Accident, 2 people died in separate road accidents.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia