സുഹൃത്തുക്കള്‍ക്കൊപ്പം കായലില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
May 12, 2019, 09:34 IST
ആലപ്പുഴ: (www.kasargodvartha.com 12.05.2019) സുഹൃത്തുക്കള്‍ക്കൊപ്പം കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മുഹമ്മ ജംഗ്ഷന് വടക്കുവശത്തെ കോവിലകം റിസോര്‍ട്ടിന് സമീപത്തെ കായലിലാണ് സംഭവം. മുഹമ്മ കാട്ടില്‍പറമ്പില്‍ ബെന്നിച്ചന്റെ മകന്‍ നെബിന്‍ (17), കിഴക്കേവെളിയില്‍ സെബാസ്റ്റ്യന്റെ മകന്‍ ജിയോ (15) എന്നിവരാണ് മരിച്ചത്.
മറ്റു നാലു പേര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും മുങ്ങിതാഴുന്നത് കണ്ട മറ്റു സുഹൃത്തുക്കള്‍ നാട്ടുകാരെ വിളിച്ചുവരുത്തി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Alappuzha, Top-Headlines, Death, Obituary, 2 drowned to death
< !- START disable copy paste -->
Keywords: Kerala, news, Alappuzha, Top-Headlines, Death, Obituary, 2 drowned to death
< !- START disable copy paste -->