city-gold-ad-for-blogger

കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

ബന്തിയോട്: (www.kasargodvartha.com 27.05.2020) കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. സുബ്ബയ്യക്കട്ട മജിലാറിലെ നാരായണന്‍ (50), സഹോദരന്‍ ശങ്കരന്‍ (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. പറമ്പിലെ കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന്‍ അവശനിലയിലായത് കണ്ട് സഹോദരന്‍ ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. ഇതോടെ ശങ്കരനും ശ്വാസംകിട്ടാതെ പിടഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ ഐത്ത-ഭാഗി ദമ്പതികളുടെ മക്കളാണ്. രണ്ടുപേരും കൂലിപ്പണിക്കാരായിരുന്നു. കലാവതിയാണ് നാരായണന്റെ ഭാര്യ. ഭാരതിയാണ് ശങ്കരന്റെ ഭാര്യ. രണ്ടുപേര്‍ക്കും മക്കളില്ല. മാധവന്‍ സഹോദരനാണ്.

കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു


Keywords: Kasaragod, Kerala, news, Top-Headlines, Bandiyod, Death, Obituary, 2 died in well while rescuing calf
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia