city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴിക്കോട്ട് കാസര്‍കോട് സ്വദേശിയുടെ പേരിലുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 2 പേര്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.05.2018) കോഴിക്കോട്ട് കാസര്‍കോട് സ്വദേശിയുടെ പേരിലുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു പേര്‍ മരണപ്പെട്ടു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ ബേഗുസേറായി സ്വദേശികളായ കിസ്മത്ത് (30), ജബ്ബാര്‍ (35) എന്നിവരാണ് മരിച്ചത്. റാം മോഹന്‍ റോഡിലെ പൂതേരി പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപം കാസര്‍കോട് സ്വദേശി ആഇശയുടെ പേരിലുള്ള കെട്ടിടനിര്‍മാണത്തിനിടെയാണ് മണ്ണിടിച്ചലുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

ഒമ്പത് നില കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തിക്കിടെയാണ് അപകടമുണ്ടായത്. അടിത്തറയോട് ചേര്‍ന്നുള്ള ലിഫ്റ്റ് നിര്‍മാണത്തിനിടെ മണ്ണിടിയുകയായിരുന്നു. ആദ്യം ചെറിയരീതിയില്‍ മണ്ണിടിഞ്ഞപ്പോള്‍ തൊഴിലാളികള്‍ മാറി നിന്നെങ്കിലും പിന്നീട് ശക്തിയോടെ മണ്ണിടിച്ചിലുണ്ടായി. ശബ്ദം കേട്ടെത്തിയ മറ്റുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് അഞ്ചുപേരെ പുറത്തെടുത്തു. മൂന്നുപേരെ അഗ്‌നിരക്ഷാസേന, പോലീസ്, ദ്രുതകര്‍മസേന എന്നിവര്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് പുറത്തെടുത്തത്.

കോഴിക്കോട്ട് കാസര്‍കോട് സ്വദേശിയുടെ പേരിലുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 2 പേര്‍ മരിച്ചു

മണ്ണിനടിയില്‍പ്പെട്ട മുഖ്താറിന് (40) ഗുരുതര പരിക്കേറ്റു. ബീഹാര്‍ സ്വദേശികളായ സംജാദ്, ജാബീര്‍, മഞ്ജുലാല്‍, റഫീഖ്, ഹൈദര്‍ എന്നിവരെ നിസ്സാരപരിക്കുകളോടെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ജോലിചെയ്തിരുന്ന ഇരുപതോളം തൊഴിലാളികളില്‍ എട്ടുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. സംഭവം നടന്ന് ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് കിസ്മത്തിനെ പുറത്തെടുത്തത്. ശരീരം മണ്ണില്‍മൂടി തല പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു കിസ്മത്ത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പലതവണ വെള്ളം നല്‍കി. എന്നാല്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

6.20-ന് മുഖ്താറിനെയും 7.30-ന് ജബ്ബാറിനെയും പുറത്തെടുത്തു. രണ്ടു ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് തൊഴിലാളികള്‍ സൈറ്റ് എന്‍ജിനീയര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എഞ്ചിനീയര്‍ മണ്ണ് നീക്കം ചെയ്യാന്‍ പറയുകയായിരുന്നെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ആറ് മാസമായി കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്കും കരാറുകാര്‍ക്കും ഉടമസ്ഥരെക്കുറിച്ച് കൃത്യമായി അറിയില്ല. കോഴിക്കോട് ആസ്ഥാനമായുള്ള ഡി ആന്‍ഡ് ഡി കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. കരാറുകാരനെതിരേയും കെട്ടിട ഉടമയ്ക്കെതിരേയും ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തതായി കളക്ടര്‍ യു.വി. ജോസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Top-Headlines, Building, Death, Obituary, Injured, 2 died after building collapsed in Kozhikode.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia