കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു
Aug 27, 2015, 07:47 IST
നീലേശ്വരം: (www.kasargodvartha.com 27/08/2015) കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. നീലേശ്വരം തോട്ടുംപുറത്തെ പി. സുരേഷന്‍-എന്‍.വി പ്രസന്ന ദമ്പതികളുടെ മകന്‍ ആരുഷാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആരുഷിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.
ഉടന്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ബണ്ഡാരപ്പുരയിലെ വീട്ടിലാണ് പ്രസന്നയും മക്കളും താമസിക്കുന്നത്. ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭര്‍തൃവീട്ടിലെത്തിയതായിരുന്നു. ഏക സഹോദരന്‍ ആദിഷ് (അങ്കണവാടി വിദ്യാര്‍ത്ഥി).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Death, Obituary, Neeleshwaram, Kasaragod, Kerala, Play, Drowned, 2 and half year old drowned.
Advertisement: