Teenager Died | അസുഖത്തിന്റെ വേദനയ്ക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ 18 കാരൻ മരണത്തിന് കീഴടങ്ങി
Jul 18, 2022, 16:59 IST
കാസർകോട്: (www.kasargodvartha.com) 18 കാരൻ അസുഖത്തെ തുടർന്ന് മരിച്ചു. ചൂരി ഹൈദ്രൂസ് ജുമാ മസ്ജിദിന് സമീപത്തെ അജ്‌മൽ ആണ് മരിച്ചത്. സഊദി അറേബ്യയിലെ മദീനയിൽ ജോലി ചെയ്യുന്ന മുഹമ്മദലി - നസീം ബാനു ദമ്പതികളുടെ മകനാണ്.
നാല് വർഷത്തോളമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിന്റെ വേദനയ്ക്കിടയിലും അടുത്തിടെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചിരുന്നു. ശാരീരിക പ്രയാസങ്ങൾ തുടർ പഠനത്തിന് അസൗകര്യമായി. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങൾ: ഹൈമൻ, ഹയാൻ, അഭിയാൻ, അംറത് നഫീസ.
ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ചൂരി ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: 18-year-old died due to illness, Kerala,Kasaragod, News, Top-Headlines, Died, Treatment, Obituary, Illness.