ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതരം
Dec 7, 2017, 00:33 IST
ബദിയടുക്ക: (www.kasargodvartha.com 06/12/2017) ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18 വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ചൂരി നൂറുല്‍ ഹുദ മസ്ജിദ് ഇമാം മുണ്ട്യത്തടുക്ക ബന്പത്തടുക്കയിലെ അബ്ബാസ് മുസ്ലിയാരുടെ മകന് മുഹമ്മദ് മിദ്ലാജാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ബദിയഡുക്ക മുണ്ട്യത്തടുക്ക പള്ളം ഗുണാജെ റോഡിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ മിദ്ലാജിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ മുണ്ട്യത്തടുക്കയിലെ അവിനാഷ് (24), മുത്തു എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മുണ്ട്യത്തടുക്ക പള്ളയില്‍ നിന്നും വന്മ്പത്തടുക്കയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മിദ്ലാജ് അപകടത്തില്‍ പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മുണ്ട്യത്തടുക്ക പള്ളയില്‍ നിന്നും വന്മ്പത്തടുക്കയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മിദ്ലാജ് അപകടത്തില്‍ പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് മിദിലാജ് പ്ലസ് ടു പഠനം പൂത്തിയാക്കിയത്. മാതാവ്: റുഖിയ. സഹോദരങ്ങള്‍: അമീര്‍, ഹമീദ്, അര്‍ഷാദ്, കബീര്‍, ഫാറൂഖ്, ഹസീന, ഫര്‍സാന, ഫൈറൂസ.
Keywords : Kasaragod, Badiyadukka, Accident, Death, Obituary, News, Top-Headlines, Bike, njured, Midlaj
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.






