അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി
Jul 9, 2019, 16:17 IST
മുള്ളേരിയ: (www.kasargodvartha.com 09.07.2019) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കാറഡുക്ക കുണ്ടടുക്കം കോളനിയിലെ പരേതനായ ഐത്തപ്പ-ശോഭ ദമ്പതികളുടെ മകള്‍ ദീപ(17)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.
കാറഡുക്ക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മുള്ളേരിയയില്‍ പ്ലസ് ടുവിന് ചേരുകയും ഉന്നത വിജയം നേടുകയും ചെയ്തിരുന്നു.
ബിരുദ പഠനത്തിനായി കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ ചേരാനിരിക്കെ രണ്ട് മാസം മുമ്പാണ് രക്താര്‍ബുദം പിടിപെട്ടത്. ജൂണ്‍ 10 മുതല്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടയിലാണ് ദീപ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായത്.
സഹോദരങ്ങള്‍: ദിലീപ്, ദിവ്യ (എസ് സി പ്രമോട്ടര്‍, കാറഡുക്ക പഞ്ചായത്ത്), ധന്യ. മൃതദേഹം ഉച്ചയോടെ കുണ്ടടുക്കത്തെ വീട്ടിലെത്തിച്ച് വീട്ടുവളപ്പിന് സമീപം സംസ്‌കരിച്ചു. നൂറുകണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mulleria, News, Kasaragod, Kerala, Death, Cancer, Obituary, 17 years old girl died from blood cancer