city-gold-ad-for-blogger

ബൈക്കില്‍ ടൂര്‍ പോകാന്‍ അനുവദിച്ചില്ല; വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട് 16 കാരന്‍ തൂങ്ങിമരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 03/05/2015) കൂട്ടുകാരോടൊപ്പം മടിക്കേരിക്ക് ബൈക്കില്‍ ടൂര്‍ പോകാന്‍ അനുവദിക്കാത്തതിന് ഉമ്മയോട് പിണങ്ങി വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. കുഞ്ചത്തൂര്‍പദവ് അബ്ദുര്‍ റഹ് മാന്റെ മകന്‍ കലന്തര്‍ ഷാഫി (16)യാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

തൂങ്ങിമരിക്കുന്ന കാര്യം വിദ്യാര്‍ത്ഥി വാട്‌സ്ആപ്പില്‍ പോസ്റ്റിട്ടിരുന്നു. ഇതു സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച് പ്ലസ് വണ്ണിന് ചേരാനുള്ള തയ്യാറെടുപ്പിനിടെയാണ് വിദ്യാര്‍ത്ഥി തൂങ്ങമരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മാതാവ്: ആയിഷ. സഹോദരങ്ങള്‍: റംലത്ത്, നിഷ.
 ബൈക്കില്‍ ടൂര്‍ പോകാന്‍ അനുവദിച്ചില്ല; വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട് 16 കാരന്‍ തൂങ്ങിമരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  Manjeshwaram, died, Obituary, suicide, whats app, Tour, 17 years old found dead hanged.

   Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia