പിതാവിന് ഡയാലിസിസിനായി ഒപ്പം ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു
Sep 27, 2018, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 27.09.2018) പിതാവിന് ഡയാലിസിസിനായി ഒപ്പം ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പിരിക്കയിലെ മുഹമ്മദ് സൈദാലിയുടെ മകള്‍ ജബാഹിറ (17)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പിതാവിന് ഡയാലിസിസ് നടത്താനായി ഒപ്പം വന്നതായിരുന്നു ജുവൈരിയ. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജുവൈരിയ നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ജുവൈരിയയ്ക്ക് ഈ വര്‍ഷം അസുഖത്തെ തുടര്‍ന്ന് സ്‌കൂളിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ ചെമ്പിരിക്കയിലെ വീട്ടിലെത്തിച്ചു. വൈകിട്ടോടെ ചെമ്പരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മാതാവ്: പരേതയായ ഉമ്മാലി. സഹോദരങ്ങള്‍: മഅ്ഷൂഖ്, മര്‍വാന്‍, മഅ്‌റൂഫ്, മുബഷിര്‍, ജുമൈറ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Obituary, Chembarika, Chemnad, Student, 17 year old girl died after illness
< !- START disable copy paste -->17 year old girl died after illness
Keywords: Kasaragod, Kerala, news, Obituary, Chembarika, Chemnad, Student, 17 year old girl died after illness
< !- START disable copy paste -->17 year old girl died after illness