city-gold-ad-for-blogger

സ്‌കൂള്‍ വിട്ട് കളിക്കാന്‍ പോയ 16കാരനെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.07.2018) സ്‌കൂള്‍ വിട്ട് കളിക്കാന്‍ പോയ 16കാരനെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ മാച്ചിക്കാട് പൊയ്യക്കരയിലെ എം ടി പി  മുസ്തഫയുടെ മകന്‍ ടി പി മുഷ്റഫ് (16) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

വെള്ളക്കെട്ടില്‍ ചെളിയില്‍ താണുപോയ വിദ്യാര്‍ത്ഥിയെ പുറത്തെടുത്ത് തൃക്കരിപ്പൂര്‍ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ചന്തേരയില്‍ താമസിക്കുന്ന മുസ്തഫയുടെ കുടുംബം ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആയിറ്റിയിലെ തറവാട് വീട്ടില്‍ എത്തിയതായിരുന്നു മഷ്‌റഫ്.

സ്‌കൂള്‍ വിട്ട് കളിക്കാന്‍ പോയ 16കാരനെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മണലെടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ സുഹൃത്തിന്റെ കൂടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ താണുപോവുകയായിരുന്നു. ആയിറ്റിയിലെ രതീഷ് ആണ് വെള്ളത്തില്‍ ഇറങ്ങി കുട്ടിയെ രക്ഷിച്ചു ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്.മാതാവ് : ടി പി സുലൈഖ.  സഹോദരങ്ങൾ: മുബഷിർ, മുഹമ്മദ്, ഇബ്‌റാഹിം.

വിവരമറിഞ്ഞ് ചന്തേര എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Trikaripur, Kasaragod, Obituary, 16 years old boy found dead in river 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia