പൊളളലേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ മരിച്ചു
Aug 27, 2014, 19:10 IST
പെരിയ: (www.kasargodvartha.com 27.08.2014) പൊള്ളലേറ്റ് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പെരിയ ആലക്കോട്ടെ പി.വി. കുഞ്ഞമ്പു - സിന്ധു ദമ്പതികളുടെ മകളും പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ഷിജിനയാണ് (16) മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് വീട്ടിലാരുമില്ലാത്ത സമയത്താണ് ഷിജിനക്ക് പൊള്ളലേറ്റത്. ആലക്കോട്ട് കടനടത്തുന്ന പിതാവ് ഉച്ച ഭക്ഷണം കഴിച്ച് തിരിച്ചുപോയിരുന്നു. മാതാവ് സിന്ധുവും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നില്ല. സാരമായി പൊള്ളലേറ്റ ഷിജിനയെ മംഗലാപുരം ഫാദര്‍ മുള്ളഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. വീട്ടില്‍ വെച്ച് അബദ്ധത്തില്‍ വസ്ത്രങ്ങള്‍ക്ക് തീപിടിച്ച് പൊള്ളലേറ്റതായാണ് ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ മൊഴി നല്‍കിയത്.
സഹോദരങ്ങള്‍: സുധീഷ് (കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജ് വിദ്യാര്‍ത്ഥി), സുരഭ്. ഷിജിനയുടെ മരണത്തെ തുടര്‍ന്ന് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ബുധനാഴ്ച അവധി നല്‍കി.
ഞായറാഴ്ച ഉച്ചക്ക് വീട്ടിലാരുമില്ലാത്ത സമയത്താണ് ഷിജിനക്ക് പൊള്ളലേറ്റത്. ആലക്കോട്ട് കടനടത്തുന്ന പിതാവ് ഉച്ച ഭക്ഷണം കഴിച്ച് തിരിച്ചുപോയിരുന്നു. മാതാവ് സിന്ധുവും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നില്ല. സാരമായി പൊള്ളലേറ്റ ഷിജിനയെ മംഗലാപുരം ഫാദര്‍ മുള്ളഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. വീട്ടില്‍ വെച്ച് അബദ്ധത്തില്‍ വസ്ത്രങ്ങള്‍ക്ക് തീപിടിച്ച് പൊള്ളലേറ്റതായാണ് ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ മൊഴി നല്‍കിയത്.
Keywords : Student, School, Kerala, Dead body, Obituary, Shijina, House, 16 Year old girl burned to death