10 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു
May 16, 2016, 09:00 IST
ഉപ്പള: (www.kasargodvartha.com 16/05/2016) 10 വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന 16 വയസുകാരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു. ജനതാദള്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും, മംഗല്‍പാടി പഞ്ചായത്ത് മുന്‍ അംഗവുമായ ടിംബര്‍ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകന്‍ ഉപ്പള മണ്ണംകുഴിയിലെ സുഹാന മന്‍സിലിലെ മുഹമ്മദ് ഫയാസാണ് മരിച്ചത്.
10 വര്‍ഷം മുമ്പ് മണ്ണംകുഴിയില്‍ വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെ സമീപത്തെ റോഡില്‍ കാര്‍ ഇടിച്ചാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടയില്‍ രണ്ടാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ചത്. മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഞായറാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.
സഹോദരങ്ങള്‍: അനീസ് ഉപ്പള (മഞ്ചേശ്വരം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട്, മാധ്യമം ലേഖകന്‍), നിസാറുദ്ദീന്‍, ശംഷീര്‍, സുഹാന, മുക്താര്‍, സുഹൈല്‍, ബുഷ്‌റ, നൗഷാദ്. മൃതദേഹം മണ്ണംകുഴി മുബാറക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Uppala, Death, Accident, Injured, Obituary, kasaragod, Treatment, Muhammed Fayas.