city-gold-ad-for-blogger

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമെന്ന് സംശയം; പത്താംക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

15-year-old student found dead at house in Kasaragod; police suspect low marks in exam as reason
Photo: Special Arrangement / Enhanced by GPT

● കീക്കാനിലെ രാജേഷ് കുമാറിൻ്റെയും നിരീക്ഷയുടെയും മകൻ ധ്യാൻരാജ് ആണ് മരിച്ചത്
● വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
● സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും

ബേക്കൽ: (KasargodVartha) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ വിഷമത്തിലായിരുന്നെന്ന് സംശയിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര കീക്കാനിലെ ധ്യാൻരാജ് (15) ആണ് മരിച്ചത്. കാസർകോട്ടെ ബി ഇ എം എച്ച് എസ് സ്കൂൾ വിദ്യാർത്ഥി വിദ്യാർഥിയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി

2026 സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലെ മച്ചിൽ ബെൽറ്റിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വീട്ടുകാർ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷയിൽ മാർക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക സംശയം.

മരണകാരണം സംബന്ധിച്ച് ബേക്കൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങൾ

മംഗ്ളൂരു കലക്ടറേറ്റ് ഓഫീസ് ജീവനക്കാരനായ രാജേഷ് കുമാറിൻ്റെയും മാന്യ കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ് ധ്യാൻരാജ്. തൻവിയാണ് സഹോദരി.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾ ഫ്രീ നമ്പർ: 1056, സംസ്ഥാന പ്രതിരോധ ഹെൽപ്പ് ലൈൻ നമ്പർ: 104)

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. 

Article Summary: A 15-year-old student was found dead at his house in Keekkan, Kasaragod.

#KasargodVartha #BekalNews #KasaragodNews #StudentDeath #KeralaPolice #MalayalamNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia