പത്താംതരം വിദ്യാര്‍ത്ഥി ആശുപത്രിയില്‍ രക്തം ഛര്‍ദിച്ചു മരിച്ചു
Jan 25, 2013, 11:31 IST
കാസര്‍കോട്: ഉറക്കത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ട പത്താംതരം വിദ്യാര്‍ത്ഥി ആശുപത്രിയില്‍ മരിച്ചു. ബേക്കല്‍ ഫിഷറീസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയും ഉദുമ മുദിയക്കാല്‍ കണ്ണോലിലെ നാരായണന്റെ മകനുമായ അഖില്‍ (15) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ചെ മൂന്നു മണിയോടെ ഉറക്കത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ഉടന്‍ പാലക്കുന്നിലെ ശ്രീ പത്മ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടിക്ക് രക്ത സമ്മര്‍ദം വളരെയധികം കുറഞ്ഞതായി കണ്ടെത്തുകയും കുത്തിവെപ്പ് നല്‍കുകയും ചെയ്തു. പിന്നീട് രക്തം ഛര്‍ദിച്ച അഖില്‍ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
കുട്ടിയുടെ പിതാവ് നാരായണന്‍ ഗള്‍ഫിലാണ്. അദ്ദേഹം എത്തിയതിനു ശേഷമായിരിക്കും സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുക. പെരിയ സ്വദേശിനി അനിതയാണ് മാതാവ്. നിഖില്‍ ഇരട്ടസഹോദരനാണ്. കുട്ടിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

Keywords: Student, Hospital, Bekal, Govt.Fisheries- School, Palakunnu, Kasaragod, Kerala, Kerala Vartha, Kerala News.