13 കാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Nov 21, 2021, 20:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2021) 13 കാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവണേശ്വരം വേലേശ്വരം മധുരക്കാട്ടെ പ്രദീപൻ - സിന്ധു ദമ്പതികളുടെ മകൾ ദിയ (13) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.
കാസർകോട്ടെ ആശുപത്രിയിൽ നഴ്സായ മാതാവ് സിന്ധു ജോലിക്കു പോയതായിരുന്നു. പിതാവ് പ്രദീപ് പട്ടാളത്തിലാണ്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അഞ്ചുവയസുകാരനായ അനുജൻ അമ്മൂമ്മയുടെ വീട്ടിലായിരുന്നു. മാതാവ് വൈകീട്ട് നാലു മണിയോടെ വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്നും അടച്ച നിലയിലായിരുന്നു.
വാതിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർടെത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട്ടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ദിയ. പെൺകുട്ടിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Health, Obituary, Police, Investigation, Case, Hospital, Parents, Postmortem, 13-year-old girl found dead.
< !- START disable copy paste -->