സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Oct 13, 2015, 00:00 IST
ഉപ്പള: (www.kasargodvartha.com 12/10/2015) സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ബേക്കൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ബേക്കൂറിലെ പുത്തബ്ബയുടെ മകനുമായ നിയാസ് (13) ആണ് മരിച്ചത്.
വൈകിട്ട് 3.30 മണിയോടെയാണ് നിയാസ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും നിയാസ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങി. അതിനിടയില്‍ കൂട്ടുകാര്‍ക്കൊപ്പം നിയാസിനെ കണ്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെ സുഹൃത്തുക്കളുടെ വീടുകളിലേക്ക് ചെന്നു. അപ്പോഴാണ് നിയാസിന്റെ മരണ വിവരം കൂട്ടുകാര്‍ ബന്ധുക്കള്‍ അറിയിക്കുന്നത്. നിയാസ് തോട്ടില്‍ മുങ്ങിയ കാര്യം സുഹൃത്തുക്കളല്ലാതെ അതുവരെ ആരും അറിഞ്ഞിരുന്നില്ല.
തുടര്‍ന്ന് സുഹൃത്തുക്കളെയും കൂട്ടി രാത്രിയോടെ തോടിനരില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സെത്തി തോട് സംഗമിക്കുന്ന കുക്കാര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രാത്രി 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മംഗല്‍പ്പാടി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Keywords : Kumbala, Death, Student, River, Kasaragod, Kerala, Niyas, Friends, 13 year old drowned to death.