12 വയസുകാരി ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍
Sep 19, 2012, 22:59 IST
കാസര്‍കോട്: ക്വാര്‍ട്ടേഴ്സിനുള്ളില്‍ 12 വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹുബ്ലി സ്വദേശികളും മീപ്പുഗിരി കാളിയങ്കാട് റോഡിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ കുമാര്‍- ഗീത ദമ്പതികളുടെ മകള്‍ ശ്രീദേവിയെയാണ് ബുധനാഴ്ച പകല്‍ ഒന്നരയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രാവിലെ ഗീതയും കുമാറും ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.
ശ്രീദേവിയെ വീടിന് പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് സമീപത്തെ കുട്ടികള്‍ അന്വേഷിക്കുന്നതിനിടയില്‍ ജനല്‍ വഴി നോക്കിയപ്പോള്‍ കയറില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മുട്ടുകുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ടൗണ്‍ പൊലീസ് എത്തിയപ്പോഴേക്കും മരിച്ചു. മാതാപിതാക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്ന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Keywords: Kasaragod, Meepugiri, Hand death, Suicide, 12 age, Police, Postmortem, Pariyaram.