നെല്ലിക്ക പറിക്കാന്‍ മരത്തില്‍ കയറിയ 12 വയസുകാരന്‍ മരം പൊട്ടി കിണറ്റില്‍ വീണ് മരിച്ചു
Dec 9, 2018, 13:51 IST
പള്ളിക്കര: (www.kasargodvartha.com 09.12.2018) നെല്ലിക്ക പറിക്കാന്‍ മരത്തില്‍ കയറിയ 12 വയസുകാരന്‍ മരം പൊട്ടി കിണറ്റില്‍ വീണ് മരിച്ചു. പള്ളിക്കര മുക്കൂടിലെ ചന്ദ്രന്റെ മകന്‍ അഭിജിത് (12) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. നെല്ലിമരത്തിന്റെ ചില്ല പൊട്ടിയാണ് കിണറ്റില്‍ വീണത്.
വിവരമറിഞ്ഞ് കാഞ്ഞങ്ങാടുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kerala, kasaragod, news, Pallikara, Death, Obituary, Well, Drown, Student, 12 year old drowned to death in well