തൊക്കോട്ട് ബൈക്കിടിച്ച് കുമ്പള സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചു; മാതാവിനും സഹോദരനും ഗുരുതരം
Dec 8, 2014, 16:28 IST
കുമ്പള: (www.kasargodvartha.com 08.12.2014) മംഗളൂരു തൊക്കോട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കുമ്പള കോയിപ്പാടിയിലെ 12 കാരി ബൈക്കിടിച്ച് മരിച്ചു. കോയിപ്പാടിയിലെ റഫീഖ് - ഖദീജ ദമ്പതികളുടെ മകള്‍ റാഫിയയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കും സഹോദരന്‍ റാസിഖിനും സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മംഗളൂരു തൊക്കോട്ടാണ് അപകടമുണ്ടായത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന റാഫിയ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
മരണ വിവരം പള്ളിയില്‍ വിളിച്ചറിയിച്ചതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കോയിപ്പാടിയിലെത്തിക്കും. സഹോദരന്‍ റാസിഖും മാതാവ് ഖദീജയും മംഗലാപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
റാഫിയയുടെ പിതാവ് റഫീഖിന് കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ തൊക്കോട്ടെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകട വിവരമറിഞ്ഞ് കുമ്പളയില്‍ നിന്നും കുടുംബാംഗങ്ങളെല്ലാം മംഗലാപുരത്തെത്തിയിരുന്നു. റഫീഖിന്റെ തൊക്കോട്ടെ തറവാട് വീട്ടിലേക്ക് പോകാനായി നാല്‌പേരും റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അമിത വേഗതയിലെത്തിയ ബൈക്കിടിച്ചത്. കുമ്പള യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റാഫിയ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kumbala, Kasaragod, Accident, Death, Obituary, Death, Child, Koyippady, Rafiya.