ബസ് യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിനി മരണപ്പെട്ടു
Oct 15, 2018, 15:28 IST
ബദിയടുക്ക: (www.kasargodvartha.com 15.10.2018) നാല് ദിവസം മുമ്പ് ബസ് യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. മുണ്ട്യത്തടുക്ക ഏരിയപ്പാടിയിലെ ഹാരിസ് - നഫീസത്ത് മിസ്രിയ ദമ്പതികളുടെ മകളും മുണ്ട്യത്തടുക്ക എസ്.എം.എം.എ.എല്‍.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്വിമത്ത് നൂറ (12) ആണ് മരിച്ചത്.
നാല് ദിവസം മുമ്പ് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് തലവേദനയും ഛര്‍ദിയും അസ്വസ്ഥതയും അനുവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ മസ്തിഷ്‌ക അര്‍ബുദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി.യില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
മൃതദേഹവുമായി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സഹോദരങ്ങള്‍: ഉമൈറ, മുഖ്താര്‍, ആസിമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, hospital, 12 year old died due to brain tumor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, hospital, 12 year old died due to brain tumor
< !- START disable copy paste -->