കമ്പ്യൂട്ടര്‍ ക്ലാസിന് പോകാനുള്ള ഒരുക്കത്തിനിടെ 12 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Apr 22, 2015, 15:44 IST
മുള്ളേരിയ: (www.kasargodvartha.com 22/04/2015) കമ്പ്യൂട്ടര്‍ ക്ലാസിന് പോകാനുള്ള ഒരുക്കത്തിനിടെ 12 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കാടകം 13-ാം മൈലിലെ പ്രകാശന്റെ മകനും കാറഡുക്ക ജി.വി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ പി. പ്രണവ് ആണ് മരിച്ചത്.
രാവിലെ കടയില്‍ നിന്നും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിയെത്തിയ പ്രണവ് പുസ്തകങ്ങള്‍ എടുത്ത് കമ്പ്യൂട്ടര്‍ ക്ലാസിന് പോകാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാവ് മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു.
ഇതേതുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ചില ബന്ധുക്കള്‍ മരണം സംഭവിച്ചില്ലെന്ന് വീണ്ടും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മരണം വീണ്ടും സ്ഥിരീകരിക്കുകയായിരുന്നു.
13-ാം മൈലിലെ കാളിദാസ ക്ലബ്ബിന്റെ ഫുട്‌ബോള്‍ താരംകൂടിയാണ് പ്രണവ്. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: പ്രവീണ്‍, കാവ്യശ്രീ.

Keywords : Kasaragod, Kerala, Mulleria, Death, Obituary, Student, Hospital, Pranav, Computer Class.