കളിച്ചുകൊണ്ടിരിക്കെ വീണു പരിക്കേറ്റ 12 കാരന്‍ മരിച്ചു
May 24, 2017, 11:00 IST
നാലാംമൈല്‍: (www.kasargodvartha.com 24/05/2017) കളിച്ചു കൊണ്ടിരിക്കെ വീണു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു. നാലാംമൈല്‍ മിഹ്ദാദ് നഗറില്‍ താമസക്കാരനും അണങ്കൂര്‍ തുരുത്തി സ്വദേശിയുമായ ടി പി അബ്ദുര്‍ റഹ് മാന്‍ - ഫാത്വിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ ഷാനി (12)യാണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെ ഷാനിക്ക് വീണ് പരിക്കേറ്റത്. തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും കണ്ടെത്തിയിരുന്നു. മരുന്ന് നല്‍കിയ ഡോക്ടര്‍ രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയെ വീണ്ടും കാണിക്കണമെന്ന് പറഞ്ഞിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷാനി. അബ്ദുര്‍ റഹ് മാന്റെ സഹോദരന്‍ ബഷീര്‍ ഒരു വര്‍ഷം മുമ്പ് ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന്റെ വേദന മാറും മുമ്പെയാണ് മകനെയും മരണം തട്ടിയെടുത്തത്. ഷാനിയുടെ സഹോദരങ്ങള്‍: ഷിബില, ഷഹലാന്‍. മൃതദേഹം പാണാര്‍ക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Injured, Death, Obituary, Student, Hospital, Treatment, Kasaragod, Abdul Kader Shani.