ഊഞ്ഞാലില്‍ കഴുത്തുകുരുങ്ങി 12 വയസുകാരന് മരിച്ചു
Apr 11, 2013, 19:17 IST
മഞ്ചേശ്വരം: സാരി കൊണ്ടുണ്ടാക്കിയ ഊഞ്ഞാലില്‍ കഴുത്തുകുരുങ്ങി 12 വയസുകാരന് മരിച്ചു. ഉപ്പള, ബേക്കൂര്‍ പട്ടികജാതി കോളനിയിലെ കൂലിപ്പണിക്കാരന് രാമകൃഷ്ണന്റെ മകനും ബേക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയുമായ സുധീപാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് സുധീപ് മറ്റുകുട്ടികള്‍ക്കൊപ്പം വീട്ടിനകത്ത് ഊഞ്ഞാലാടി കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടി സാരി അറുത്തുമാറ്റി സുധീപിനെ താഴെയിറക്കി. ഉടന്‍തന്നെ തൊട്ടടുത്ത അശുപത്രിയില്‍ എത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. മണ്ണംകുഴി അജ്മീരിയ മില്ലിലെ ജീവനക്കാരിയായ ശാരദയാണ് സുധീഷിന്റെ മാതാവ്. സുനില്‍, സുജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്. സുധീപിന്റെ മരണം നാടിനെ നടുക്കി.
Keywords: Manjeshwaram, Kasaragod, Kerala, Obituary, Parents, school, Student, Police, Brothers, Postmortem report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.