city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിർമാണം നടക്കുന്ന വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരി മുങ്ങി മരിച്ചു

ചെർക്കള: (www.kasargodvartha.com 31.08.2021) നിർമാണം നടക്കുന്ന വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരി ദാരുണമായി മുങ്ങി മരിച്ചു. ചൂരി സ്വദേശികളായ ഫിറോസ് - ത്വാഹിറ ദമ്പതികളുടെ മകൾ ഫാത്വിമ ആണ് മരിച്ചത്. മധൂർ അറന്തോടിൽ ആണ് ഇവർ താമസിച്ചുവരുന്നത്.

    
നിർമാണം നടക്കുന്ന വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരി മുങ്ങി മരിച്ചു

ഇവർ തിങ്കളാഴ്ച കുടുംബസമേതം ചെർക്കള ബംബ്രാണയിലുള്ള ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്ത് ഫാത്വിമ ഉൾപെടെയുള്ള കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകുന്നേരം ആറ് മണിയോടെ കുട്ടികൾ കരയുന്ന ശബ്ദം കേട്ട്  ഓടിയെത്തിയ ബന്ധുക്കൾ കണ്ടത് വെള്ളം നിറഞ്ഞ കക്കൂസ് കുഴിയിൽ വീണുകിടക്കുന്ന ഫാത്വിമയെ ആയിരുന്നു.



ഉടൻ നാലാം മൈലിലെ ഇ കെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടെം നടത്തി. ചൂരി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

സഹോദരങ്ങൾ: ഫർസീൻ , സുഹൈൽ, അഫ്‌നാസ്, സഹദത്.

Keywords: Kasaragod, Kerala, News, Obituary, Accident, Death, Top-Headlines, Cherkala, Choori, Madhur, Girl, Hospital, General-hospital, Postmortem, Masjid, 11-year-old girl died after falling into ditch.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia