city-gold-ad-for-blogger

Died | വെള്ളം നിറച്ചുവെച്ച ബകറ്റില്‍ വീണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; അപകടം മാതാവ് ഭക്ഷണം ഉണ്ടാക്കാന്‍ അടുക്കളയില്‍ പോയ സമയത്ത്

അമ്പലത്തറ: (www.kasargodvartha.com) വെള്ളം നിറച്ചുവെച്ച ബകറ്റില്‍ വീണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. അമ്പലത്തറ ഏഴാം മെയില്‍ കായലടുക്കത്തെ അബ്ദുല്‍ ജബ്ബാര്‍ - റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.
                 
Died | വെള്ളം നിറച്ചുവെച്ച ബകറ്റില്‍ വീണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; അപകടം മാതാവ് ഭക്ഷണം ഉണ്ടാക്കാന്‍ അടുക്കളയില്‍ പോയ സമയത്ത്

മുറിക്കകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ്, കുളിമുറിയിലെ വെള്ളം നിറച്ചുവെച്ച ബകറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
     
Died | വെള്ളം നിറച്ചുവെച്ച ബകറ്റില്‍ വീണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; അപകടം മാതാവ് ഭക്ഷണം ഉണ്ടാക്കാന്‍ അടുക്കളയില്‍ പോയ സമയത്ത്

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മുഹമ്മദ് റിസയെ കൂടാതെ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. കുഞ്ഞിന്റെ വല്യമ്മ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതിന്റെ ദുഃഖം മാറുന്നതിനെ മുമ്പാണ് കുഞ്ഞിന്റെ മരണവും കുടുംബത്തെ തീരാദുഖത്തിലാഴ്ത്തിയത്. മാതാവ് ഭക്ഷണമുണ്ടാക്കാന്‍ പോയപ്പോഴാണ് കിടപ്പ് മുറിയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ കുഞ്ഞ് കയറിയത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Obituary, Accident, Accidental-Death, Tragedy, Died, Ambalathara, 11-month-old toddler dies after falling into bucket.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia