city-gold-ad-for-blogger

കര്‍ണാടകയില്‍ വാഹനാപകടം: 11 മരണം; 25 പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ വാഹനാപകടം: 11 മരണം; 25 പേര്‍ക്ക് പരിക്ക്
ചിത്രദുര്‍ഗ: വാനും ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചിത്രദുര്‍ഗ ജില്ലയില്‍ ഹിരിയൂര്‍ താലൂക്കില്‍ ഹുളിയാറു റോഡിലാണ് വ്യാഴാഴ്ച വൈകിട്ട് നാടിനെ നടുക്കിയ അപകടം നടന്നത്. ഏഴുപേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുഗാതി ആഘോഷത്തിന് ഷോപ്പിംഗ് നടത്തി നാട്ടിലേക്ക്് തിരിച്ച സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടങ്ങിയ ഗ്രാമീണരാണ് അപകടത്തില്‍പ്പെട്ടത്.
രമേശ്(22), ഉമ്മണ്ണ(55), മൈലാരി(25), തിപ്പസ്വാമി(35), കരീം സാഹിബ്(18), ദേവമ്മ(45), മഹേഷ്(35), ഹനുമണ്ണ(45), ശാരദാമ്മ(60), ബാലജ്ജ(70) തുടങ്ങിയവരാണ് മരിച്ചത്. മരിച്ച ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം യുഗാതി ആഘോഷത്തിനിടയിലുണ്ടായ റോഡപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു.


Keywords:  Karnataka, Accident, Lorry, Obituary, Hiriyur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia