അധ്യാപകന്റെ മര്‍ദനമേറ്റതായി പരാതി; തൂങ്ങിമരിക്കാന്‍ ശ്രമിച്ച പത്താം തരം വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു
Mar 12, 2018, 10:35 IST
ആദൂര്‍: (www.kasargodvartha.com 12.03.2018) വീടിന് സമീപത്തെ തൊഴുത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച പത്താം തരം വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ബെള്ളൂര്‍ നെട്ടണിഗെ നെടിയടുക്കയിലെ നാഗരാജിന്റെ മകന്‍ ചരണ്‍രാജ് (15) ആണ് ഞായറാഴ്ച വൈകുന്നേരത്തോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ മരണപ്പെട്ടത്.
കര്‍ണാടക സുള്ള്യപ്പതവ് സര്‍വോദയ ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് ചരണ്‍രാജ്. മാര്‍ച്ച് ഒമ്പതിന് പുലര്‍ച്ചെ 5.30 മണിയോടെ വീടിന് സമീപത്തെ തൊഴുത്തിലാണ് ചരണ്‍രാജിനെ സഹോദരിയുടെ ചൂരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ കെട്ടറുത്ത് ചരണ്‍രാജിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചരണ്‍രാജ് പഠിക്കുന്ന സ്‌കൂളില്‍ ഇപ്പോള്‍ മോഡല്‍ പരീക്ഷ നടക്കുകയാണ്.
പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ സ്‌കൂളില്‍ താമസിപ്പിച്ച് പ്രത്യേക ക്ലാസുകള്‍ നല്‍കിവരുന്നുണ്ട്. ഇവരുടെ കൂട്ടത്തില്‍ ചരണ്‍രാജും ഉണ്ടായിരുന്നു. എന്നാല്‍ എട്ടിന് പരീക്ഷയെഴുതിയ ശേഷം ചരണ്‍രാജ് അധ്യാപകരോട് പോലും പറയാതെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. താനിനി പരീക്ഷയെഴുതാന്‍ പോകില്ലെന്ന് ചരണ്‍രാജ് വീട്ടുകാരോട് പറഞ്ഞിരുന്നുവെങ്കിലും അവര്‍ ഇത് കാര്യമാക്കിയിരുന്നില്ല. പരീക്ഷയോടുള്ള ഭയം കാരണം ചരണ്‍രാജ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. അതേസമയം പഠനത്തില്‍ പിന്നോക്കം പോകുന്നതിന്റെ പേരില്‍ ചരണ്‍രാജിനെ സ്‌കൂളിലെ ഒരു അധ്യാപകന്‍ മര്‍ദിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഭാഗീരതിയാണ് മാതാവ്. ചൈതന്യ ഏക സഹോദരിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adhur, Kasaragod, Kerala, News, Suicide-attempt, Death, Obituary, Hospital, Treatment, Police, Complaint, Teacher, Assault, 10th standard student attempting suicide died in hospital.
< !- START disable copy paste -->