Student Died | 10-ാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു; 'അപകടം നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിക്കിടയില്‍ കൂടി പാളം മുറിച്ചു കടക്കുന്നതിനിടെ'
Feb 22, 2023, 19:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) 10-ാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും കൊവ്വല്‍ കടിക്കാലിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശിനിയുമായ പവിത്ര (15) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ കാഞ്ഞങ്ങാട് റെയില്‍ സ്റ്റേഷനില്‍ വെച്ച് ബുധനാഴ്ച വൈകീട്ട് 4.40 മണിയോടെയാണ് ദാരുണ അപകടം നടന്നത്.
നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനുകള്‍ക്കിടയില്‍ കൂടി റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ നിര്‍ത്താന്‍ ഒരുങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Accidental-Death, Accident, Died, Tragedy, Obituary, Student, Train, 10th class student died after being hit by a train.
< !- START disable copy paste -->