10 വയസുകാരൻ നിര്യാതനായി
Dec 23, 2021, 20:03 IST
തുരുത്തി: (www.kasargodvartha.com 23.12.2021) കളിക്കുന്നതിനിടെ 10 വയസുകാരൻ മരിച്ചു. തുരുത്തിയിലെ അബ്ദുല്ല - ഖദീജ ദമ്പതികളുടെ ഇളയമകൻ സഹൽ ആണ് മരിച്ചത്. തുരുത്തി എം എം എ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
വൈകീട്ട് 4.30 മണിയോടെ സമീപത്തുള്ള മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ സഹൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഓടിക്കൂടിയവർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തുരുത്തി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
സഹോദരങ്ങൾ: സുഹൈൽ, സുഹൈർ, നുസൈബ്, ശുഐബ്, ഫാത്വിമ.

Keywords: News, Kerala, Kasaragod, Obituary, Top-Headlines, Died, Child, School, Student, 10 year old boy passed away.
< !- START disable copy paste -->