അസുഖം ബാധിച്ച് 10 വയസുകാരി മരണപ്പെട്ടു
Aug 3, 2015, 10:28 IST
ചെമ്മനാട്: (www.kasargodvartha.com 03/08/2015) അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 10 വയസുകാരി മരണപ്പെട്ടു. ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുല്‍ റൗഫ് - ഉമൈബ ദമ്പതികളുടെ മകളും ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിനിയുമായ ആര്‍.കെ. ഫാത്വിമത്ത് റാഹിബയാണ് മരിച്ചത്.
അസുഖം ബാധിച്ച് ഫാത്വിമത്ത് റാഹിബ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരാഴ്ച മുമ്പാണ് റാഹിബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഹിബയുടെ നില ഗുരുതരമായതോടെയാണ് കുട്ടിയെ എറണാകുളം ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയത്. ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം.
റാഹിബയുടെ മരണത്തില്‍ ദുഖസൂചകമായി സ്‌കൂളിന് തിങ്കളാഴ്ച അവധിനല്‍കി. റാബില്‍ ഏക സഹോദരനാണ്. മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
Updated

Keywords : Kasaragod, Chemnad, Obituary, Kerala, Disease, R.K. Fathimath Rahiba, Treatment, Student, 10 year old after rare illness