എന്‍ഡോസള്‍ഫാന്‍: വലിയ തലയുമായി പിറന്ന പിഞ്ചുകുഞ്ഞ് മരിച്ചു
Oct 23, 2014, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2014) വലിയ തലയും കണ്‍പോളകളും ഇടത് ചെവിയുമില്ലാതെ പിറന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്‍മകജെ പര്‍ത്താജെയിലെ സുന്ദരനായിക്-താര ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് വ്യാഴാഴ്ച പുലര്‍ചെ നാല് മണിയോടെ മരിച്ചത്.
മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിറന്ന കുട്ടിയുടെ തലയ്ക്ക് ജനിക്കുമ്പോള്‍ തന്നെ സാധാരണയില്‍ കവിഞ്ഞ വലിപ്പമുണ്ടായിരുന്നു. പിന്നീട് അനുദിനം തല വളരുകയായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ജില്ലാ ഭരണകൂടവും എന്‍ഡോസള്‍ഫാന്‍ സെല്ലും കുട്ടിയുടെ ചികിത്സയ്ക്ക് സഹായം വാഗ്ദ്ധാനം ചെയ്യുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ നടപടി സ്വീകരിച്ച് വരികയുമയാിരുന്നു. അതിനിടെയാണ് കുട്ടി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്.
ഹൈഡ്രോസെഫാലസ് എന്ന് വിളിക്കുന്ന രോഗം കാരണമാണ് കുട്ടിയുടെ തല വളരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പ്രത്യാഘാതമാണ് ഇതിന് കാരണം.

Also Read:
സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി
Keywords: Endosulfan Victim, Obituary, Child, Kasaragod, Kerala, Enmakaje, Endosulfan victim dies.
Advertisement: