Identified | ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Updated: May 6, 2024, 14:44 IST
സംഭവം പിലിക്കോട് മേൽപാലത്തിന് സമീപം
പിലിക്കോട്: (KasargodVartha) ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പിലിക്കോട് കോതോളിയിലെ പരേതനായ ചന്ദ്രൻ - എം ശാന്ത ദമ്പതികളുടെ മകൻ എം ശ്യാംകുമാർ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് യുവാവിൻ്റെ ചിഹ്നഭിന്നമായ മൃതദേഹം പിലിക്കോട് മേൽപാലത്തിന് സമീപം പാളത്തിൽ കണ്ടെത്തിയത്.
മരിച്ചയാളെ കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ് മോർടത്തിന് ശേഷം തിങ്കളാഴ്ച രാവിലെ കാലിക്കടവിലെ സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു. സഹോദരൻ: എം ശരത് (ഗൾഫ്). സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.