city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | പാചകവാതക സിലിണ്ടർ ക്ഷാമത്തിൽ പ്രതിഷേധം; യൂത്ത് ലീഗ് ഏജൻസി ഓഫീസ് ഉപരോധിച്ചു

Youth League Protest at Kumbla Gas Agency
Photo: Arranged

പിന്നീട് പൊലിസ് എത്തിയാണ് ഉപരോധക്കാരെ മാറ്റിയത്. 

കുമ്പള: (KasargodVartha) പാചകവാതക സിലിണ്ടർ വിതരണം ഇനിയും സാധാരണ നിലയിലാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുമ്പള മല്ലിക ഗ്യാസ് ഏജൻസി ഓഫീസ് യൂത്ത് ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

പിന്നീട് പൊലിസ് എത്തിയാണ് ഉപരോധക്കാരെ മാറ്റിയത്. സിലിണ്ടറിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളുന്നതും മഴയെത്തും ചുട്ടുപൊള്ളുന്ന വെയിലിലും റോഡിൽ നീണ്ട ക്യൂവിൽ  നിർത്തിയാണ് നിലവിൽ ചുരുങ്ങിയ ആളുകൾക്ക് മാത്രം സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. 

ഏജൻസി ഓഫീസുകൾക്ക് മുന്നിൽ ആളുകൾ മണിക്കൂറുകളോളം വരിനിന്ന് അവസാനം തിരിച്ചു പോകുന്ന സാഹചര്യം ഒഴിവാക്കാൻ ടോക്കൻ സംവിധാനം ഏർപ്പെടുത്തണമെന്നും സിലിണ്ടറകളുടെ കൃത്യമായ സ്റ്റോക്ക് രജിസ്റ്റർ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ബോർഡ് പ്രദർശിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി, പി.എച്ച് അസ്ഹരി കെ.എം അബ്ബാസ്, മൊയ്‌തു ആരിക്കാടി, നാസർ ബദ്രിയ നഗർ, ഹബീബ്കൊയിപാടി, ഹമീദ് മൊഗ്രാൽ, എ.ബി ഹനീഫ്, ശാഫി ആരിക്കാടി, ഹമീദ് ബത്തേരി എന്നിവർ സംബന്ധിച്ചു. 

യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ച് വരും ദിവസങ്ങളിൽ ടോക്കൻ സംവിധാനം ഒരുക്കുമെന്നും ഗ്യാസ് സിലിണ്ടറികളുടെ സ്റ്റോക്ക് വിവരങ്ങൾ പ്രദർശിപ്പിക്കുമെന്നും ഗ്യാസ് ഏജൻസി ഉടമകൾ  ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia