city-gold-ad-for-blogger

Accident | ബൈക് നിയന്ത്രണം വിട്ടുമറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

 Ahmad Kabeer, a young man who lost his life in a road accident in Thalngara
Photo: Arranged

● ഒക്ടോബർ 23ന് പുലർച്ചെയായിരുന്നു അപകടം
● തളങ്കര പള്ളിക്കാലിലാണ് അപകടം സംഭവിച്ചത്
● കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണം.

തളങ്കര: (KasargodVartha) ബൈക് നിയന്ത്രണം വിട്ടുമറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു. ബാങ്കോട് സി എച് മുഹമ്മദ് കോയ റോഡിലെ ഡാനി അബ്ദുല്ല - ജമീല ദമ്പതികളുടെ മകൻ അഹ്‌മദ്‌ കബീർ (26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 23ന് പുലർച്ചെ മൂന്ന് മണിയോടെ തളങ്കര പള്ളിക്കാലിലായിരുന്നു സംഭവം.

റോഡിലേക്ക് തെറിച്ചുവീണ് പരുക്കേറ്റ കബീറിനെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡികൽ കോളജിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. സഹോദരങ്ങൾ: ബൽക്കീസ്, റുമൈസ, റംസീന, അമീറ, സമീറ, സകീറ.
Accident 

#KeralaAccident #Thalankara #RoadSafety #BikeAccident #RIP

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia