Obituary | ബി എഡ് ഫലം കാത്തിരിക്കെ അസുഖത്തെ തുടർന്ന് യുവ അധ്യാപിക മരിച്ചു
Updated: May 29, 2024, 16:16 IST
* നീലേശ്വരം കോട്ടപ്പുറത്തെ ശഹാനയാണ് മരിച്ചത്
നീലേശ്വരം: (KasaragodVartha) ബി എഡ് ഫലം കാത്തിരിക്കെ അസുഖത്തെ തുടർന്ന് യുവ അധ്യാപിക മരിച്ചു. കാടങ്കോട് തുരുത്തി റൗളതുല്‍ ഉലൂം സ്‌കൂള്‍ അധ്യാപികയായ നീലേശ്വരം കോട്ടപ്പുറത്തെ ടി സി ശുകൂർ ഹാജി - പാണ്ടിയാലയില്‍ കെ പി നുസ്രത് ദമ്പതികളുടെ മകൾ ശഹാന (26) യാണ് മരിച്ചത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ശഹാനയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മരണം. ബിഎഡ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
സഹോദരങ്ങള്‍: അബ്ദുർ റഹ്‌മാന്‍, മുഹമ്മദ് ഇശാം (ജപാന്‍). ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.