city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | വര്‍ക് ഷോപ് ഉടമ ഓവുചാലില്‍ മരിച്ച നിലയില്‍

Found Dead

* സമീപത്ത് സ്‌കൂടര്‍ ചെരിഞ്ഞുവീണ നിലയിലായിരുന്നു 

 

ബേഡകം: (KasaragodVartha) ബന്തടുക്ക ടൗണില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസില്‍ രതീഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക് ഷോപ് നടത്തുന്ന രതീഷ് ആശുപത്രിയിലെ ആംബുലന്‍സില്‍ ഡ്രൈവറായും പോകാറുണ്ട്. 

വ്യാഴാഴ്ച രാത്രി 9.45 മണിയോടെ വീട്ടിലെത്തിയ ശേഷം ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വര്‍ക് ഷോപിന് സമീപത്തെ ഓടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ രതീഷിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കാസർകോട് ജെനറല്‍ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Found Dead

അതേസമയം രതീഷിന്റെ വര്‍ക് ഷോപിന് സമീപത്ത് സ്‌കൂടര്‍ ചെരിഞ്ഞുവീണ നിലയിലായിരുന്നു ഉണ്ടായിരുന്നത്. സ്‌കൂടര്‍ നിര്‍ത്തിയിടുന്നതിനിടയില്‍ കാല്‍ തെന്നി ഓവുചാലില്‍ തലയിടിച്ചു വീണതായിരിക്കാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. രവീന്ദ്രന്‍ നായര്‍-ബാലാമണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നിമിത. ഏകമകന്‍: അനയ്. സഹോദരങ്ങള്‍: ദീപ, ശോഭ.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL