Police Booked | യുവതി വിഷം അകത്ത് ചെന്ന് ആശുപത്രിയിലായി; ഗാർഹിക പീഡനമെന്ന് പരാതി, ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്
Updated: Jun 7, 2024, 16:46 IST

അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
അമ്പലത്തറ: (KasaragodVartha) യുവതി എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിലായി. ഭർത്താവിൻ്റെയും ഭർതൃമാതാവിന്റെയും പീഡനത്തെത്തുടർന്നാണ് സംഭവമെന്നാണ് ആരോപണം. യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഭർത്താവിനും മാതാവിനുമെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.
വെള്ളരിക്കുണ്ട് പരപ്പ സ്വദേശിനിയായ 36കാരിയുടെ പരാതിയിലാണ് ഭർത്താവ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാജി (45), മാതാവ് കമലാക്ഷി (65) എന്നിവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത്.
2007 സെപ്റ്റംബർ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് യുവതിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. അവശയായ യുവതി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.