Found Dead | ഉറങ്ങാൻ കിടന്ന യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 7, 2024, 15:51 IST
വെള്ളിയാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ചീമേനി: (KasaragodVartha) രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ ചെട്ട്യൻവീട്ടിൽ ശങ്കരൻ - സരോജിനി ദമ്പതികളുടെ മകൾ സി ലേഖ (42) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വെള്ളച്ചാലിലെ പി വി പ്രകാശൻ്റെ ഭാര്യയാണ്. മക്കള്‍: പ്രജ്വല (ഫാഷന്‍ ഡിസൈനിങ് വിദ്യാർഥിനി), പ്രവീണ (നഴ്‌സിങ് വിദ്യാർഥിനി), പ്രാര്‍ഥന (വിദ്യാർഥിനി). സഹോദരന്‍: നാരായണന്‍. ചീമേനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം അറിവായിട്ടില്ല.