Obituary | ഭർത്താവ് ഗൾഫിലേക്ക് തിരിച്ചുപോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതി കുഴഞ്ഞുവീണ് മരിച്ചു
● ഒരു വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്.
വെള്ളരിക്കുണ്ട്: (KasargodVartha) ഭർത്താവ് ഗൾഫിലേക്ക് തിരിച്ചുപോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതി കുഴഞ്ഞുവീണ് മരിച്ചു. എളേരി അടുക്കളമ്പാടിയിലെ തേങ്ങാപാറ ജോബിൻസ് കെ മൈക്കിളിന്റെ ഭാര്യ ദർശന (28) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11ന് വീട്ടിൽ തളർന്നുവീണ ദർശനയെ ചെറുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗൾഫിലായിരുന്ന ജോബിൻ പിതാവ് മൈക്കിളിന്റെ മരണത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയതായിരുന്നു.
വെള്ളിയാഴ്ച വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ഭാര്യയുടെ മരണം. പത്തനംതിട്ടയിലെ സ്വന്തം വീട്ടിലായിരുന്ന ദർശന ഭർതൃപിതാവിൻറെ മരണ വിവരമറിഞ്ഞ് എളേരിയിലെ വീട്ടിലെത്തിയതായിരുന്നു. പത്തനംതിട്ട കോഴഞ്ചേരി ചുള്ളിക്കോട്ടെ ശിവൻ കുട്ടി - ഇന്ദു ദമ്പതികളുടെ മകളാണ്. ഒരു വർഷം മുൻപാണ് അടുക്കളം പാടിയിലെ ജോബിൻസ് ദർശനയെ വിവാഹം കഴിച്ചത്.
#KeralaNews #Tragedy #Gulf #UnexpectedDeath #RIP #Condolences